തൃശൂരിൽ കഞ്ചാവുമായി 21കാരൻ പിടിയിൽ. കനകക്കുന്ന് സ്വദേശി പ്രണവ് ആണ് പിടിയിലായത്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 55.45 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ മാള പൊലീസ് അറസ്റ്റ് ചെയ്തു. മാള കനകക്കുന്ന് സ്വദേശി പള്ളികൂട്ടം വീട്ടില്‍ പ്രണവ് (21) ആണ് അറസ്റ്റിലായത്. മാള കനകക്കുന്ന് റോഡിന് സമീപം നടത്തിയ പരിശോധനയിലാണ് 55.45 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.
കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പനയ്ക്കായി സൂക്ഷിച്ചതിന് എന്‍ഡിപിഎസ് നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ സെക്ഷന്‍ 77 കൂടി ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മാള പൊലീസ് സ്റ്റേഷന്‍ എസ്ഐ അനില്‍കുമാര്‍ ഒ പി, ജിഎസ് സിപിഒ ജിജീഷ് എം എസ്, സിപിഒ നിനല്‍, ഹോംഗാര്‍ഡ് വിനോദ് പി ടി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


