ഷംന കാസിമിന്റെ ​ഗംഭീര നൃത്തച്ചുവട്; 5 മില്യണിലേറെ കാഴ്ചക്കാരുമായി 'ജയിലർ 2' ലെ 'അല്ല ബോലലോ'

Published : Aug 22, 2026, 09:58 PM IST
jailer 2

Synopsis

രജനികാന്തിന്റെ പുതിയ ചിത്രങ്ങളായ 'ജയിലർ 2', 'ധർമൻ' എന്നിവയുടെ നിർമ്മാണം പുരോഗമിക്കുന്നു. നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ 2' വൻ താരനിരയോടെ ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

ജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 റിലീസിനൊരുങ്ങുകയാണ്. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് രജനി ആരാധകർ. മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി, ഹൃതിക് റോഷൻ, വിനായകൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ അല്ല ബോലലോ എന്ന ​ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമാകുകയാണ്. ഇതിനകം അഞ്ച് മില്യണിലധികം കാഴ്ചക്കാരെയും ​ഗാനം സ്വന്തമാക്കി കഴിഞ്ഞു.

അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. ഷംന കാസിം ചടുലമായ നൃത്തച്ചുവടുകളോടെയാണ് ഗാനത്തിലെത്തുന്നത്. അതേസമയം ഈ വർഷം ദീപാവലി റിലീസായി ചിത്രമെത്തുമെന്നാണ് റിപ്പോർട്ടുകൾ. മുത്തുവേൽ പാണ്ഡ്യനായി ഗംഭീര പ്രകടനം നടത്തിയ രജിനിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു സിനിമയിലേത്. തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിം​ഗ് വരാന്‍ സാധ്യതയുള്ള അപ്കമിം​ഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും.

അശ്വിൻ മാരിമുത്തു സംവിധാനം ചെയ്യുന്ന 'ധർമൻ' ആണ് രജനികാന്ത് നായകനാവുന്ന മറ്റൊരു ചിത്രം. കമൽ ഹാസന്റെ രാജ്കമൽ ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചിരിക്കുയായാണ്. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തില്‍ രജനികാന്തെത്തും, ഡ്രാഗണ്‍ ഒരുക്കിയ അശ്വത്ത് മാരിമുത്തുവാണ് സംവിധാനം ചെയ്യുന്നത്. സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍. സിമ്രാൻ ആണ് നായികയായി എത്തുന്നത്. കമല്‍ഹാസൻ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റും ചേര്‍ന്നാണ് ധര്‍മന്റെ നിര്‍മാണം. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്റർ ശ്രദ്ധേയമായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇളയരാജയുടെ സംഗീതം; കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ഡൊറോത്തി'യിലെ ഗാനമെത്തി
ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ജോ ഡാനിയലിന്‍റെ സം​ഗീതം; 'ലോ ആന്‍ഡ് ഓര്‍ഡര്‍' സോംഗ് എത്തി