കാമ്പസിൽ നിന്നും പുറത്ത് പോയി മടങ്ങുന്നതിനിടെ ബൈക്ക് കാറിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടു; തല വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Published : Aug 22, 2026, 10:17 PM IST
accident

Synopsis

പിറവത്തിനടുത്ത് ഓണക്കൂരിൽ നടന്ന വാഹനാപകടത്തിൽ ചിന്മയ സർവകലാശാലയിലെ വിദ്യാർത്ഥിയായ ആദിത്യൻ അരുൺകുമാർ (20) മരിച്ചു. ബൈക്ക് കാറിലിടിച്ച് നിയന്ത്രണം വിട്ടതിനെ തുടർന്ന് ആദിത്യന്റെ തല വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.

പിറവം: ഓണക്കൂർ കരയോഗപ്പടിയിലുണ്ടായ വാഹനാപകടത്തിൽ ചിന്മയ സർവകലാശാല ഓണക്കൂർ കാമ്പസിലെ ബി ടെക് കംപ്യൂട്ടർ സയൻസ് (സൈബർ സുരക്ഷ) വിദ്യാർത്ഥി മരിച്ചു. കൊല്ലം അഞ്ചൽ തടിക്കാവ് ഉഷസിൽ അരുൺകുമാർ ശശിധരന്റെയും പ്രിജു പ്രസന്നകുമാറിന്റെയും മകൻ ആദിത്യൻ അരുൺകുമാർ (20) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അഞ്ചൽപ്പെട്ടി മംഗലത്ത് ഇയാൻ ജോർജ് വർഗീസി(20)നും അപകടത്തിൽ പരിക്കേറ്റു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം നടന്നത്. കാമ്പസിൽ നിന്ന് ഓണക്കൂർ പാലം കവലയിലെത്തിയ വിദ്യാർഥികൾ അവിടെ നിന്ന് ബൈക്കിൽ പിറവത്തേക്ക് പോയിരുന്നു. തിരികെ വരുന്നതിനിടെ ഓണക്കൂർ ക്ഷേത്രം റോഡിൽ നിന്ന് ഇറങ്ങി വന്ന കാറിൽ ബൈക്ക് തട്ടി നിയന്ത്രണം വിടുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന ആദിത്യൻ അരുണിന്റെ തല വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഹെൽമെറ്റ് തകരുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഇരുവരെയും പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദിത്യൻ അരുൺകുമാർ മരിച്ചു. ചിന്മയയിൽ ബിബിഎ മൂന്നാം വർഷ വിദ്യാർഥിയായ ഇയാൻ ജോർജ് വർഗീസിന് കാലിനാണ് പരിക്ക്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രവർത്തനം ആരംഭിക്കാത്ത ഹോട്ടൽ മുറിയിൽ ചീട്ടുകളി, ഒരു ലക്ഷത്തോളം രൂപയുമായി സംഘം പിടിയിൽ
ഓണത്തിന് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ, ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി