പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാം; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്

Published : Aug 22, 2026, 11:15 PM IST
police station onam accused

Synopsis

റിപ്പോർട്ട് നടപടിക്കായി ഐജിക്ക് വിശദമായ റിപ്പോ കമീഷണർ കൈമാറും. തിങ്കളാഴ്ച സെഷൻസ് കോടതിയിൽ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട് നൽകും. ഐജിയുടെയും എഡിജിപിയുടെയും പരിശോധനക്ക് ശേഷമായിരിക്കും നടപടി.

തിരുവനന്തപുരം: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ സ്‌റ്റേഷന് മുന്നിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാമെന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. സംഭവം നടക്കുമ്പോൾ എസ്എച്ച്ഒ പ്രശാന്ത് സ്ഥലത്തില്ല. 10.20നാണ് പ്രതികൾ സ്‌റ്റേഷനിലെത്തുന്നത്. 10.37 ന് പ്രതികളിൽ ഒരാളായ ബിനു ഐപി ഊഞ്ഞാലാടി റീൽസ് ചിത്രീകരിച്ചു. തുടർന്ന് 10.45ന് പ്രതികൾ ഒപ്പിട്ടു. എസ്എച്ച്ഒ പ്രശാന്ത് സ്ഥലത്തെത്തിയത് 11 മണിക്കാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികൾ ആഘോഷത്തിനെത്തിയ ചെണ്ടക്കാരൻ്റെ ചെണ്ടയെടുത്ത് കൊട്ടുകയും ചെയ്തു. ദൃശ്യങ്ങളിൽ ഇതെല്ലാം ചില പൊലീസുകാർ കാണുനുണ്ടെന്നും എന്നാൽ തടയാൻ ശ്രമിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് നടപടിക്കായി ഐജിക്ക് വിശദമായ റിപ്പോ കമീഷണർ കൈമാറും. തിങ്കളാഴ്ച സെഷൻസ് കോടതിയിൽ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട് നൽകും. ഐജിയുടെയും എഡിജിപിയുടെയും പരിശോധനക്ക് ശേഷമായിരിക്കും നടപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണ സാധ്യത, 1.3 മീറ്റർ വരെ തിരമാലകൾ ഉയരാം
മുത്തങ്ങ കേസിൽ ശിക്ഷ മരവിപ്പിച്ചതോടെ ഗീതാനന്ദനടക്കം ജയിൽ മോചിതരായി, മുത്തങ്ങയിലെ ഭൂ രഹിതർക്ക് ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം